Malayalam posts

VICTORIA INSTITUTIONS’ Pristine-English communityൽ പുതുതായി ചേർക്കപ്പെട്ട ഒരു അംഗം എന്നെ വെറും പേരുപയോഗിച്ച് സംബോധനചെയ്തു. സാധാരണയായി അംഗങ്ങൾ, ആ കമ്മ്യൂണിറ്റിയിലെ ട്രെയ്നർ എന്ന നിലിയിൽ എന്നെ പേരിന് മുൻപിലായി ഒരു Mr. ചേർത്താണ് സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക. പുതിയ അംഗത്തിന് ഈ കീഴ്വഴക്കം മനസ്സിലാവാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് മനസ്സിൽ ഉദിച്ച ചില ചിന്താധാരകളാണ് ഇവിടെ കുറിക്കുന്നത്.

ഭാഷകോഡുകളെക്കുറിച്ച് പലതരം നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ഒരു വ്യക്തിയാണ് ഇത് എഴുതുന്ന ആൾ. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പല പുസ്തകങ്ങളും എഴുതിയട്ടുണ്ട്. അവയുടെ ഒരു ലിസ്റ്റ് ഈ ലിങ്കിൽ കാണാവുന്നതാണ്. https://archive.org/details/Shroude

ഒരു സമൂഹത്തിന്റെ രൂപകൽപനാ (design)കോഡുകൾ ആ സമൂഹം സംസാരിക്കുന്ന ഭാഷാ കോഡുകളിൽ അടങ്ങിയിരിപ്പുണ്ട്. ഭാഷമാറുമ്പോൾ, സാമൂഹിക ഘടനയും മാറും. എന്നാൽ, പൊതുവായി പറഞ്ഞാൽ, എല്ലാ ഇന്ത്യൻ ഭാഷകളിലും, ഏതാണ്ട് സമാനമായ ഉച്ചനീചത്വ (feudal) കോഡുകൾ ഉണ്ട്. എന്നാൽ Pristine-Englishൽ (കലപ്പില്ലാത്ത ഇങ്ഗ്ളിഷിൽ) ഉച്ചനീചത്വ കോഡുകൾ കാര്യമായിട്ടൊന്നുമില്ലതന്നെ.

എന്നിരുന്നാലും, ഇങ്ഗ്ളിഷിൽ ചില കീഴ്വഴക്കങ്ങൾ ഉണ്ട്. ഔപചാരിക ബന്ധത്തിൽപ്പെട്ടതോ, അല്ലെങ്കിൽ ചെറുതായെങ്കിലും നിർദ്ദേശങ്ങൾ നൽകുന്ന പദവിയിലുള്ളതോ ആയ വ്യക്തികളെ സംബോധന ചെയ്യുമ്പോഴും, പരാമർശിക്കുമ്പോഴും Mr., Mrs. Ms., തുടങ്ങിയ പദങ്ങൾ അവരുടെ പേരിന് മുൻപിലായി ഉപയോഗിക്കുകയെന്നത്. ഇത് ഇന്ത്യൻ ഭാഷകളിൽ കാണുന്ന ബഹുമാന-തരംതാഴ്തൽ കോഡുകളുമായി ബന്ധമില്ലാത്ത കാര്യമാണ്. കാരണം, ഇങ്ങിനെ ചെയ്യുമ്പോൾ YOU, YOUR, YOURS, HE, HIS, HER, SHE, HER, HERS തുടങ്ങിയ വാക്കുകളിൽ യാതോരു വ്യതിയാനവും സംഭവിക്കുന്നില്ല.

Mr., Mrs. Ms. തുടങ്ങിയ വാക്കുകളുടെ മാന്യമായ ഉപയോഗ രീതി, നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് സ്ക്കൂളുകളിൽ ഉപയോഗിച്ച് പഠിപ്പിച്ചിരുന്നു പണ്ട് കാലങ്ങളിൽ. എന്നാൽ, ഇത്യാദി, സ്ക്കൂളുകൾ ഇന്ന് ഇന്ത്യയിൽ എവിടെയാണ് ഉള്ളത് എന്ന് അറിയില്ല. മിക്ക ഇങ്ഗ്ളിഷ് സ്ക്കൂളുകളിലും ഇന്ന് പ്രദേശിക ഭാഷാ കോഡുകൾ കലർന്ന ഇങ്ഗ്ളിഷ് ആണ് പഠിപ്പിക്കുന്നത്. എന്നാൽ, വളരെ ഉയർന്ന നിലവാരങ്ങൾ പുലർത്തുന്ന സ്കൂളുകളിൽ ഈ കാര്യം അറിവുള്ളതാണ്.

എന്നുവച്ചാൽ, ഇന്ന് ഇന്ത്യയിൽ ഇങ്ഗ്ളിൽ നല്ല നിലവാരത്തിൽ സംസാരിക്കുന്നവരിൽ മിക്കവരും, ഈ നിലവാരം കുറഞ്ഞ ഇങ്ഗ്ളിഷിന്റെ കോഡുകൽ സ്വായത്തമാക്കിയവരും, അത് പ്രയോഗിക്കുന്നവരും ആണ്.

ഇതിന്റെ ഏറ്റവും നേരിട്ടുള്ള ഫലം എന്താണ് എന്നുവച്ചാൽ, Mr., Mrs. Ms. തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനവും, മാനസിക നിലവാരവും ഇവർക്കില്ലാ എന്നുള്ളതാണ്. ഇങ്ങിനെ ഉള്ള ആളുകൾ ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ പോയി, Mr., Mrs. Ms., തുടങ്ങിയ വാക്കുകളുടെ ഉപയോഗം തന്നെ താറുമാറാക്കിയിരിക്കുകയാണ്. അതേ സമയം ഈ കൂട്ടർ അവരുടെ സ്വന്തം ഭാഷകളിൽ മറ്റുള്ളവരെ പലതരത്തിൽ തരം തിരിക്കുന്നതും, പല തൊഴിലുകളെ അറപ്പുള്ളവയാക്കുന്നതും ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് മനസ്സിലാകുന്നുമില്ല.

ഇന്ത്യയിലെ പല സാമൂഹിക പ്രദേശങ്ങളിൽ വച്ച്, ആളുകളിൽ ഇങ്ഗ്ളിഷ് ഭാഷയുടെ ഉപയോഗം പ്രചരിപ്പിക്കാൻ തുനിഞ്ഞിട്ടുള്ള വ്യക്തിയാണ് ഇത് എഴുതുന്നത്.

ഇങ്ഗ്ളിഷ് പ്രചരണം യഥാർത്ഥത്തിൽ സമൂഹത്തിനെ കുത്തിമറിക്കുന്ന ഏർപ്പാടാണ്. യാതോരു വിപ്ളവത്തിനും ഭീകരവാദത്തിനും ഇത്രമാത്രം സാമൂഹിക തകിടം മറിക്കൽ ചെയ്യാനാവില്ലതന്നെ. ഇതിനാൽ തന്നെ ഇങ്ഗ്ളിഷ് പ്രചിരിപ്പിക്കുക എന്നുള്ളത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. സമൂഹത്തിലെ പല തട്ടുകളിലും ഉള്ള ആളുകൾ എന്നോട് വ്യക്തമായോ, അല്ലെങ്കിൽ, സൂചനകളിലൂടെയോ ഈ കാര്യം അറിയിച്ചിട്ടുള്ളതാണ്. അവരെ ഇങ്ഗ്ളിഷ് പഠിപ്പിക്കുക. എന്നാൽ, അവരെക്കാൾ ഏതെങ്കിലും രീതിയിൽ താഴ്ന്ന സ്ഥാനത്ത് നിൽക്കുന്നവരെ യാതോരു കാരണത്താലും ഇങ്ഗ്ഷ് പഠിപ്പിക്കരുത്. പ്രത്യേകിച്ചും, Pristine-English (കലപ്പില്ലാത്ത ഇങ്ഗ്ളിഷ്).

ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ചേതോവികാരം മനസ്സിലാക്കൻ പ്രയാസമില്ലതന്നെ.

ഭാഷാകോഡുകളിൽ തരം താഴ്ത്തിവെക്കപ്പെട്ട ആളുകളെ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത്, അവർക്ക് വ്യക്തമായും പരസ്യമായും യാതോരു കൂസലില്ലാതെയും, അവർ ഇത്രയും നാൾ വ്യക്തമായ ബഹുമാന വാക്കുകളിലൂടെയും വണക്കങ്ങളിലൂടെയും ദിവ്യത്വം നൽകിയിരുന്ന വ്യക്തികളെ തരം താഴ്ത്താൻ ഉള്ള ആയുധം നൽകലാണ്.

ഈ തരം ദിവ്യത്വം നൽകലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, പറയാനുള്ളത്, ഇങ്ങിനെയുള്ള ഉച്ചനീചത്വ സാമൂഹിക ഘടനയിൽ, ഏത് മുകൾ തട്ടിനും തൊട്ട് കീഴെ വരുന്ന ആളുകൾ അവരുടെ മുകളിലുള്ളവരോട്, സദാസമയം പരസ്യമായും പരോക്ഷമായും ബഹുമാനം നൽകും എന്നുള്ളതാണ്.

എന്നാൽ, വളരെ കീഴിൽ പെടുന്നവർ, ബഹുമാനം ഔപചാരികമായെ പലപ്പോഴും നൽകുകയുള്ളു. പലപ്പോഴും, അവരുടെ സ്വകാര്യ ഇടങ്ങളിൽ വളരെ മുകളിൽപ്പെടുന്നവരെ വ്യക്തമായിത്തന്നെ തരം താഴ്ത്തിയാണ് പരാമർശിക്കുക. മാത്രവുമല്ല, സാമീഹകമായുള്ള അധികാരം ഏറ്റവും മുകൾത്തട്ടിൽപ്പെട്ടവർക്ക് നഷ്ടപ്പെട്ടാൽ, ഏറ്റവും ആദ്യം തരംതാഴ്ത്തി സംസാരിക്കുക ഏറ്റവും താഴെയുള്ള ജനക്കൂട്ടങ്ങളാണ്.

ഇതിനാൽത്തന്നെ വളരെ താഴെനിലവാരത്തിലുള്ളവരെ ഒന്ന് ഞെട്ടിച്ചും, ഭയപ്പെടുത്തിയും മറ്റും മുകൾത്തട്ടിലുള്ളവർ നിലനിർത്താൻ ശ്രമിക്കും.

ഇന്ത്യൻ പട്ടാളത്തിൽ അതികഠിനമായ പരിശീലന അനുഭവങ്ങളിലൂടെയാണ്, സാധാരണ പട്ടാളക്കാരിൽ അവരുടെ ‘ഓഫിസർ’ മാരോടുള്ള കുലുക്കം തട്ടാത്ത ബഹുമാനം മനസ്സിൽ അടിച്ചേൽപ്പിക്കുന്നത്.

ഇത്യാദി മാനസിക രോഗങ്ങൾ ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന ജനക്കൂട്ടങ്ങളിൽ ഇല്ല. എന്നാൽ, ഫ്യൂഡൽ ഭാഷക്കാർ കുടിയേറിയ പല ഇങ്ഗ്ളിഷ് സമൂഹങ്ങളിലും, പല നൂതനമായ മാനസിക വിഭ്രാന്തികൾ പടർന്നു പിടിക്കുന്നുണ്ട്.

എന്റെ അടുത്ത് ഇങ്ഗ്ളിഷ് പഠിക്കാനായി ഔപചാരികമായും, അല്ലാതെയും വരുന്ന വ്യക്തികൾ എന്റെ പേരിന് മുൻപിൽ Mr. എന്ന് ചേർത്ത് എന്നെ സംബോധന ചെയ്യണമെന്നും, പരാമർശിക്കണമെന്നും ഞാൻ ചട്ടം കെട്ടാറുണ്ട്. ഇത് പലപ്പോഴും എനിക്ക് സമൂഹിക നിലവാരത്തകർച്ചയെന്ന ഭീഷണി നൽകുന്ന ഒരു കാര്യമാണ്. കാരണം, സാർ, മാഷ്, ചേട്ടൻ, അദ്ദേഹം, അവർ, ഓര്, ഓല് തുടങ്ങിയ മേൽക്കോയ്മ നൽകുന്ന വാക്കുകളെ ഈ Mr. വിളി മാച്ചുകളയുന്നു.

എന്നാൽ, ദീർഘകാലും ഞാനുമായി ഇടപഴകുന്നവർ സമാന്യം നല്ല ഇങ്ഗ്ളിഷ് നിലവാരത്തിലേക്ക് ഉയരുന്നതിനാൽ പ്രശ്നം അമിതമായി ഇവരിൽ നിന്നും വരില്ല. എന്നിരുന്നാലും, ഇക്കൂർ പല സാമൂഹികവും തൊഴിൽ പരമായും ഉള്ള നിലവാരങ്ങളിൽ നിൽക്കുന്നവരാണ് എന്നത് ഒരു പ്രശ്നമായി പലപ്പോഴും നിലനിൽക്കുന്നു.

കാരണം, ഈ ഓരോ വ്യക്തിയും സമൂഹത്തിലേയും, അവരുടെ കുടുംബത്തിലേയും മറ്റ് വ്യക്തികളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. പലപ്പോഴും എന്നെ പരാമർശിക്കുമ്പോൾ ഈ Mr. വിളി അവഗണിക്കപ്പെടുകയോ, നിരുത്സാഹപ്പെടുകയോ ചെയ്യപ്പെടുന്നു. പലപ്പോഴും ഇക്കൂട്ടരുടെ സംഭാഷണങ്ങളിൽ ഞാൻ എന്ന വ്യക്തി വെറും ഒരു പേരായി മാറുന്നു. ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ വെറും പേരായി കോഡ് ചെയ്യപ്പെടുന്നത്, തരം താഴ്ന്നതോ, അല്ലെങ്കിൽ സമാന നിലവാരത്തിലുള്ളതോ ആയ വ്യക്തികളാണ്.

മറ്റുള്ളവർക്ക് നല്ലനിലവാരം ഉള്ള ഇങ്ഗ്ളിഷ് ഏത്തിച്ചുകൊടുക്കുക എന്ന യത്നത്തിന്റെ ഒരു പാർശ്വഫലാണ് ഇത്.

ഇക്കാര്യത്തെക്കുറിച്ച് പറയുമ്പോൾ, മനസ്സിൽ വരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

ഐഏഎസ്സൂകരന്റെ വീട്ടിൽ വരുന്ന ഒരു മാന്യനെ ആ ഐഏഎസ്സുകാരൻ തരംതാഴ്ത്തിക്കൊണ്ട് ‘നീ’ എന്ന് സംബോധനചെയ്യുന്നതും, ആ ഐഏഎസ്സുകാരന്റെ വീട്ടുവേലക്കാരൻ ‘നീ’ എന്ന് സംബോധന ചെയ്യുന്നതും തമ്മിൽ, യാഥാർത്ഥ്യത്തിന്റെ കോഡുകളിൽ (Codes of Reality) കാര്യമായ വ്യത്യാസമുണ്ട്. ആദ്യത്തേത് മൌൺട് എവറസ്റ്റിന് തൊട്ട് കീയിലായി ഉയർന്നുനിൽക്കുന്നതും, രണ്ടാമത്തേത് ഒരു ചളിക്കുണ്ടിൽ വീണുകിക്കുന്നതുമായ അവസ്ഥയാണ്.

ഈ ഭാഷാകോഡുകളിൽ തരംതാഴ്ന്നുകിടക്കുന്നവരും, എന്നാൽ, മുകളിലോട്ട് ബഹുമാനം നൽകാൻ കൂട്ടാക്കാതെ നിൽക്കുന്നവരെയും ഈ കാരണത്താൽ, സാമൂഹികമായും വ്യക്തിപരമായും ദൂരത്ത് നിർത്തണം എന്ന പ്രതിഭാസം നൂറ്റാണ്ടുകളായി നടപ്പിലാക്കിയതാണ് ഈ ഉപദ്വീപിൽ ജാതിവ്യസ്തയായി വളർന്നുവന്നത്. കാരണം ഇവർ അറപ്പുളവാക്കുന്നവരായി നിലനിൽക്കുന്നു.

ഇതുമായി പറയാനുള്ള മറ്റൊരുകാര്യം, ഇന്ത്യക്കാർ ഇങ്ഗ്ളണ്ടിൽ സ്ഥിരതാമസക്കാരായതിന് ശേഷം വൻകിട വ്യാപാര സ്ഥാപനങ്ങൾ നടത്തിവരുമ്പോൾ, അവർക്ക് കീഴിലായി ഇങ്ഗ്ളിഷുകാരെ നിയമിക്കുന്നതിനോട് മാനസികമായി പലരിലും എതിർപ്പ് വരുന്നുണ്ട്. കാരണം, കീഴ് ജീവക്കാരനായി വരുന്ന ഇങ്ഗ്ളിഷുകരെ അവർക്ക് ‘നീ’, ‘തൂ’ എന്നൊന്നും സംബോധനചെയ്ത് ആ വാക്കുകളുടെ മാനസിക അമർത്തൽ അനുഭവപ്പെടുത്താൻ ആവുന്നില്ല എന്നുള്ളത് ഒന്ന്.

മറ്റൊന്ന്, കീഴ് ജീവനക്കാരനായ ഇങ്ഗ്ളിഷുകാരുടെ പെരുമാറ്റത്തിൽ, ഇന്ത്യൻ ഭാഷകളിൽ ആവശ്യപ്പെടുന്ന അധമത്വം കാണുന്നില്ല എന്നുള്ളത്. പലപ്പോഴും, ഇന്ത്യയിലെ താഴ്ന്ന ജാതിക്കാർ മുകൾ ജാതിക്കാരോട് ബഹുമാനമില്ലതെ പെരുമാറുന്ന അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത്.

ഇതിന് ഒരു പോംവഴിയായി, ഇന്ത്യൻ ഭാഷകൾ ഇങ്ഗ്ളിഷ് കുട്ടികളെ പഠിപ്പിക്കണം എന്നുള്ള ആവശ്യം വളർന്നുവരുന്നുണ്ട്. ഇതിന് പിന്നിലുള്ള ദുഷ്ടബുദ്ധിയെക്കുറിച്ച് ഇങ്ഗ്ളിഷൂകാർക്ക് അറിവില്ലതന്നെ.

ഇക്കാര്യത്തെ ഭാവിയിലെ നൂറ്റാണ്ടുകളിലൂടെ നോക്കിയാൽ, ഇന്ത്യൻ വംശജർ സാമ്പത്തികമായി വളർന്നാൽ, അവിടുള്ള ഏറ്റവും തരം താഴ്ന്ന ജാതിക്കാർ, പ്രാദേശിക ഇങ്ഗ്ളിഷുകാരായിരിക്കും. കാരണം, അവരുടെ പെരുമാറ്റം തികച്ചും അറപ്പുളവാക്കുന്നതായി സാമ്പത്തികമായി വളർന്നുവരുന്ന ഇന്ത്യൻ വംശജർക്ക് അനുഭവപ്പെടും.

Advertisements